2014 ഡിസംബർ 5, വെള്ളിയാഴ്‌ച

മെഡിഗുരു എന്ന പുതിയ ദൗത്യവുമായി അൻവിത ടൂർസ് 2ഹെൽത്ത്‌

കൊച്ചി, ഡിസംബർ 3, 2014.  വിവിധ ആവശ്യങ്ങൾക്കായി ഏകദേശം 30 കോടിയോളം പേർ ഇന്റർനെറ്റ്‌  ഉപയോഗിക്കുന്നു. മുംബൈയിലെ പ്രസ്തമായ കെ.ഇ.എം ആശുപത്രിയുടെ പഠന പ്രകാരം, നാലിലൊരാൾ ആരോഗ്യ സംബന്ധമായ കാര്യങ്ങൾ അറിയുന്നതിനായാണ്  ഇന്റർനെറ്റ്‌  ഉപയോഗിക്കുന്നത്. 2010 ൽ ലണ്ടൻ സ്കൂൾ ഓഫ്  ഇക്കണോമിക്സ് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ 40% ഉപയോക്താക്കൾ ആരോഗ്യപരമായ വിവരങ്ങൾക്കായി  ഇന്റർനെറ്റിനെ ആശ്രയിക്കുന്നുവെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. കൂടാതെ  ആരോഗ്യപരമായ മുൻനിര അമേരിക്കൻ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതിൽ ഇന്ത്യയ്ക്കാർ രണ്ടാം സ്ഥാനത്താണെന്നും കണ്ടെത്തി.ഈ സാഹചര്യത്തിൽ ഇന്ത്യൻ ഇന്റർനെറ്റ്‌  ഉപയോക്താക്കൾക്ക്  കൂടുതൽ പ്രയോജനകരമാകും വിധത്തിൽ, ആരോഗ്യസംരക്ഷണ വിവരങ്ങൾക്കുള്ള ഒരു നല്ല വേദിയാകുകയാണ് , കൊരട്ടി ഇൻഫോപാർക്കിൽ പ്രവർത്തിച്ചു വരുന്ന അൻവിത ടൂർസ് 2ഹെൽത്തിന്റെ മെഡിഗുരു എന്ന ഉദ്യമം.

http://www.mathrubhumi.com/online/malayalam/news/story/3288605/2014-12-04/business
     അനേക വിവരങ്ങൾ അടങ്ങുന്ന നല്ലൊരു സ്രോതസ്സാണ്  മെഡിഗുരു. പല വിഭാഗങ്ങളായും രോഗങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേകം തരംതിരിച്ചാണ് ഈ വെബ്സൈറ്റിൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഓണ്‍ലൈനായി ഡോക്ടറോടു സംവാദിക്കുവാനും (ഇവിടെ ക്ളിക്ക് ചെയ്യുക http://ask.medeguru.com )ഉള്ള അവസരവും മെഡിഗുരു ഒരുക്കിയിരിക്കുന്നു. രക്തദാദാക്കളുടെ വിശദവിവരങ്ങളും(വെബ്സൈറ്റ്  സന്ദർശിക്കുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക http://blooddonor.medeguru.com)   ഓണ്‍ലൈൻ ആയി മെഡിക്കൽ റെക്കോർഡുകൾ സൂക്ഷിക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു.കോർപ്പറേറ്റ്  സോഷ്യൽ റെസ് പോണ്‍സിബിലിറ്റിയുടെ  ഭാഗമായും  രക്തദാനമേഖലയിലെ അപര്യാപ്തത മുന്നിൽ കണ്ടുകൊണ്ടുമാണ്  ഈ ചുവടുവയ്പ്‌ .
    ഡോക്ടർമാർ, ക്ലിനിക്കുകൾ , ആശുപത്രികൾ തുടങ്ങിയവയുടെ ഒരു സമ്പൂർണ മെഡിക്കൽ ഡയറക്ടറി മെഡിഗുരുവിന്റെ മറ്റൊരു പ്രത്യേകതയാണ്. BMI കാൽക്കുലേറ്റർ, ഡ്യൂ ഡേറ്റ്  കാൽക്കുലേറ്റർ തുടങ്ങിയ മറ്റു ആധുനിക സംവിധാനങ്ങളും മെഡിഗുരുവിൽ ലഭ്യമാണ് . വയ്കാതെ തന്നെ കൂടുതൽ സവിശേഷതകൾ  വെബ്സൈറ്റിൽ  ലഭ്യമാവുന്നതാണ് . ഈ വെബ്സൈറ്റ്  മൊബൈൽ ഫ്രണ്ട് ലിയാണെന്നതു കൂടാതെ  ആൻഡ്രോയിഡ്  ഫോണുകൾക്കും മറ്റു ഫോണുകൾക്കുമുള്ള വിവിധതരം അപ്ലിക്കേഷനുകളും ഉടനെ ലഭ്യമാകും.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ